സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി‌തീവ്ര മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം നൽകി

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂലൈ 2021 (17:30 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച്ച വരെ അതിശ‌ക്തമായ മഴയ്ക്ക് സാധ്യതയുളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതി‌തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്‌ച്ച കണ്ണൂർ,കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ തെക്കൻ കേരളത്തിലും പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഇടുക്കിക്ക് പുറമെ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലർട്ടാണ്. തിങ്കളാഴ്‌ച്ചയും ചൊവ്വാഴ്‌ച്ചയും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തീരത്ത് വരുംദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :