ശ്രീനു എസ്|
Last Modified ബുധന്‍, 7 ജൂലൈ 2021 (15:32 IST)
മലയാളികള്‍ക്ക് മുടിയുടെ കാര്യത്തില്‍ ഒരു പ്രത്യേകം താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസം ഇല്ല. മുടിയെകുറിച്ചോര്‍ത്ത് തലപുണ്ണാക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചിലര്‍ക്ക് മഴക്കാലത്ത് മുടികൊഴിച്ചില്‍ ധാരാളമായി ഉണ്ടാകാറുണ്ട്. ഈസമയംത്ത് ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണം. ഇത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്.
മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും. എന്നുകരുതി കുളികഴിഞ്ഞ് തലയില്‍ തോര്‍ത്തുകൊണ്ട് ശക്തിയായി ഉരയ്ക്കാന്‍ പാടില്ല. ഇതിനായി മൈക്രോഫൈബര്‍ കൊണ്ടുള്ള ടൗവല്‍ ഉപയോഗിക്കാം. നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. ഇതിനായി പല്ലുകള്‍ അകന്ന ചീപ്പാണ് ഉപയോഗിക്കേണ്ടത്.