1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Heavy Rain Yellow Alert

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala Heavy Rain
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന നാലുദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മത്സബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
 
നാളെ എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തില്‍ ഇന്നുമുതല്‍ പുതിയ നിയന്ത്രണങ്ങള്‍