അനുബന്ധ വാര്‍ത്തകള്‍
- Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ
- Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത
- Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !
- Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
- സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മുന്നറിയിപ്പ്
Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്
മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക - ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി
Kerala Weather: അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഏഴ് ദിവസം പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യത.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക - ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 24 മുതല്‍ 26 വരെ തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യത.