അനുബന്ധ വാര്‍ത്തകള്‍
- Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത
- Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !
- ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- Kerala Rain: വരും ദിവസങ്ങളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
- Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്
Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ
Kerala Weather: മെയ് 26/27 ഓടെ ബംഗാള്‍ ഉള്‍ക്കടലിലും പുതിയൊരു ചക്രവാത ചുഴി / ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്
Monsoon to hit Kerala Live Updates: ഇന്നോ നാളെയോ ആയി കാലവര്‍ഷം കേരളത്തിലെത്തും. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുടെയും സ്വാധീനത്താല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
മെയ് 26/27 ഓടെ ബംഗാള്‍ ഉള്‍ക്കടലിലും പുതിയൊരു ചക്രവാത ചുഴി / ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചേക്കും. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചേക്കും. കാലവര്‍ഷ കാറ്റ് ശക്തമായല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യത.
ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴ മുന്നറിയിപ്പ് നല്‍കിയത്.