1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain alert in kerala

Heavy Rain Alert: വരുന്നത് പെരുമഴ, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

 Heavy rain alert in Kerala,Kerala rain warning,Kerala heavy rainfall alert,IMD Kerala rain forecast,ntense rain in Kerala,Kerala rain update today,കേരളത്തിൽ മഴ മുന്നറിയിപ്പ്, കേരള മഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്, കനത്ത മഴ,കേരളത്തിൽ മഴ അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ. കനത്ത മഴ പെയ്യാനുള്ള സാധ്യതയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്,, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ്.
 
 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വരും ദിവസങ്ങളില്‍ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മഴ അലര്‍ട്ടുകള്‍ ഇങ്ങനെ
 
19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
മഞ്ഞ അലര്‍ട്ട്
 
19/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
21/05/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
22/05/2025: കണ്ണൂര്‍, കാസറഗോഡ്
23/05/2025: ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 
 
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്