1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Excise to control synthetic drugs usage

ന്യൂ ഇയറിൽ കൊച്ചിയിലേക്ക് ഒഴുകുക കോടികളുടെ സിന്തറ്റിക് ഡ്രഗ്, തടയിടാൻ എക്സൈസ് നീക്കം

Excise
കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകൾക്കും ലഹരിമരുന്ന് പാർട്ടികൾക്കും തടയിടാൻ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ കോടികളുടെ സിന്തറ്റിക് ഡ്രഗ്സ് കച്ചവടം നടക്കുമെന്നാണ് രഹസ്യവിവരം. ഇത് തടയിടാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എക്സൈസ്, പൊലീസ് സേനകള്‍ക്കൊപ്പം കസ്റ്റംസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയ്യുള്ള കേന്ദ്ര ഏജൻസികൾ കൈക്കോർക്കുന്നത്.
 
മയക്കുമരുന്നിൻ്റെ ഒഴിക്ക് തടയാനായി കൊച്ചി നഗരത്തിലെ ബാർ, ഹോട്ടൽ ഉടമകളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരും ഉടമകളുമടങ്ങുന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ വിപുലമായ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗോളടിക്കുന്നവരെ ബെഞ്ചിലിരുത്തരുത്: തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ