എ കെ ജെ അയ്യര്‍|
Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (19:16 IST)
കൊല്ലം : കഞ്ചാവ് നട്ടുവളർത്തുകയും കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്തതിനു രണ്ടു അതിഥി തൊഴിലാളികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി അബ്ബാസ് ദീൻ, നദി ബുൾ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.
കുലശേഖരപുരം കുടയത്തൂർ ഭാഗത്തു ഇവർ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് അറ കിലോ കഞ്ചാവും കഞ്ചാവ് ചെടികളും കണ്ടെടുത്തത്. മൂന്നു ചെടികളാണ് കണ്ടെത്തിയത്.
ഇവർ പശ്ചിമ ബംഗാളിൽ നിന്നാണ് കഞ്ചാവ് ഇവിടെ എത്തിക്കുകയും പിന്നീട് ചില്ലറ കച്ചവടം ചെയ്യുകയും ചെയ്യുന്നത്. മരംവെട്ട് തൊഴിലിനിടെയാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തുന്നത്. .