സ്ഥിരം ലഹരിക്കടത്തുകാർക്ക് വധശിക്ഷ അടക്കം കടുത്ത വകുപ്പുകൾ ചുമത്താൻ നിർദ്ദേശം

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2022 (13:12 IST)
സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. ലഹരിക്കടത്തുമായി ബന്ധപ്പെട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും.

നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ കടുത്ത വകുപ്പുകളാകും ഉപയോഗിക്കുക. 31,31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. പല തവണയായി പിടിക്കപ്പെട്ടാൽ ആദ്യ കേസുകൾ കൂടി ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. തുടർച്ചയായ കുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :