കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (19:02 IST)
പാലക്കാട്: യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പാലക്കാട്ടെ സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽ കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

ബിവറേജസിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിൽ നിന്ന് പതിനയ്യായിരം രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ബിവറേജസിൽ നിന്ന് മൂന്നു ലിറ്റർ മദ്യം വാങ്ങി വരുമ്പോഴായിരുന്നു യുവാവിനെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കിൽ കേസിലാക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പരാതിക്കാരനായ യുവാവ് ആദ്യം അയ്യായിരം രൂപ ഗൂഗിൾ പേ വഴി നൽകി.

പരാതിയെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണവും തുടർന്ന് സസ്‌പെൻഷനും ഉണ്ടായത്. ഉദ്യോഗസ്ഥന്റെ പ്രവർത്തി വകുപ്പിനെ തന്നെ അപകീർത്തിപ്പെടുത്തുന്ന എന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് നടപടി ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :