120 കുപ്പി വിദേശ മദ്യവുമായി സ്ത്രീ പിടിയിലായി

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 2 മാര്‍ച്ച് 2022 (19:50 IST)
കൊല്ലം: എക്സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 കുപ്പി വിദേശ മദ്യവുമായി സ്ത്രീ പിടിയിലായി. കൊല്ലം
സ്വദേശി മാലതി (50) ആണ് പിടിയിലായത്.

ഇത്രയധികം ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇവരുടെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. മദ്യഷോപ്പുകൾ അവധി ആയിരിക്കുന്ന ദിവസങ്ങളിൽ കൂടിയ വിലയിൽ വിൽക്കുന്നതിനായി ഇവർ കൂടുതൽ മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണറിയുന്നത്.

350 രൂപയുടെ ഒരു കുപ്പി മദ്യം 700 മുതൽ 800 രൂപ വരെ വാങ്ങിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഇവർക്ക് മദ്യം വാങ്ങി നൽകാനായി ഒരു സംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :