അഞ്ചു ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:07 IST)
തിരുവനന്തപുരം: മൊത്തവിൽപ്പന നടത്തി വന്നിരുന്ന ഗോഡൗണിൽ നിന്ന് അഞ്ചു ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്, ജില്ലാ ആന്റി നർക്കോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.

ബീമാപ്പള്ളിക്കടുത്തുള്ള വീട്ടിലെ ഗോഡൗൺ നടത്തിപ്പുകാരനായ മാമൂട്ടു വിളാകം അൽ അമീൻ
എന്ന 22 കാരനെ ഇതോടനുബന്ധിച്ച് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച എട്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :