1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Exam News

നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരം

Exam News
സംസ്ഥാനത്തെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായി കീം 2023-ലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുയും, എന്‍ ടി എ നടത്തിയ നീറ്റ് (യു.ജി)-2023 പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് (യു.ജി)-2023 ഫലം ജൂലൈ 7 വൈകുന്നേരം 4 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാം.
 
യഥാസമയം ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവരെ മെഡിക്കല്‍ കോഴ്‌സുകളിലേക്കും മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുമുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്‌പെക്ടസിലും വിശദമായ വിജ്ഞാപനത്തിലും ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണു വിദ്യാർത്ഥിനി മരിച്ചു