അനുബന്ധ വാര്‍ത്തകള്‍
- മഴക്കാലത്ത് വയറിളക്കത്തിന് സാധ്യത, കാരണങ്ങള്‍ ഇവയാണ്
- തൃശൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
- പല്ലശ്ശനയില്‍ വധുവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
- 'ബിഗ് ബോസ് വിജയി ആകണമെന്ന് ഉണ്ടായിരുന്നു'; ഭാവി പരിപാടികളെക്കുറിച്ച് റിനോഷ് ജോര്‍ജ്
- മഴക്കാലത്ത് കുട്ടികളുടെ പ്രതിരോധ ശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
വയറിളക്കമുണ്ടെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.