അനുബന്ധ വാര്‍ത്തകള്‍
- കണ്ണുകളില്‍ നീ മാത്രം, ഭാര്യക്കൊപ്പം ആസിഫ് അലി, ചിത്രങ്ങള്‍
- മീര നന്ദന് യാത്രയിലാണ് ! പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
- ആലപ്പുഴയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു
- ഓണം ബംമ്പർ അടിച്ച അനൂപിൻ്റെ അവസ്ഥ ബിബിസിയിൽ വാർത്തയായി, കമൻ്റുമായി വിദേശികൾ
പെരുമ്പാവൂരില്‍ നീട്ടി വളര്‍ത്തിയ മുടി പിതാവ് മുറിപ്പിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
പെരുമ്പാവൂരില്‍ നീട്ടി വളര്‍ത്തിയ മുടി പിതാവ് മുറിപ്പിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരിക്കോട് സ്വദേശി ഡെന്നിസിന്റെ മകന് 16 കാരനായ എര്‍വിനാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനറല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മുടി വെട്ടിയശേഷം ശനിയാഴ്ച രാത്രി കുളിക്കാനായി മുറിയിലേക്ക് പോയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.
പിന്നാലെ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച അകത്തു കടന്നപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ അങ്കമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. അങ്കമാലി വിദ്യാജ്യോതി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് എര്വിന്.