കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (09:12 IST)
ഒടുവില്‍ റിലീസായ 'കൊത്ത്' വരെയുളള സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാര്യയും കൂട്ടിയാണ് ആസിഫ് എത്താറുള്ളത്.2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
ഭാര്യക്കൊപ്പമുള്ള നടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ആസിഫ് അലിയുടെ അച്ഛന്‍ മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് എന്നാണ് നടന്റെ പിതാവിന്റെ പേര്.1986 ഫെബ്രുവരി 4-ന് ജനിച്ച ആസിഫിന്റെ അമ്മ മോളിയും സഹോദരന്‍ അസ്‌കര്‍ അലിയുമാണ്.
റാന്നിയില്‍ ജനിച്ച ആസിഫ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൊടുപുഴയിലെ ഡീപോള്‍ പബ്ലിക് സ്‌കൂള്‍,തൃപ്പൂണിത്തുറ പുത്തന്‍കുരിശു രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
നടന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയത് കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്നാണ്.