ഓണം ബംമ്പർ അടിച്ച അനൂപിൻ്റെ അവസ്ഥ ബിബിസിയിൽ വാർത്തയായി, കമൻ്റുമായി വിദേശികൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:48 IST)
ഓണം ബംമ്പർ അടിച്ചതിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് വരുന്നവരെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് ഓണം ബംമ്പർ ഒന്നാം സമ്മാനം നേടിയ അനൂപ്. വീട്ടിൽ തന്നെ അന്വേഷിച്ച് നിരന്തരം ആളുകൾ വരികയും സഹായം അഭ്യർഥിക്കുകയും ചെയ്യുന്നത് മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് അനൂപ് പറയുന്നത്. ഈ വാർത്തകളെല്ലാം തന്നെ കേരളത്തിലെ മാധ്യമങ്ങളിൽ വന്നതുമാണ്.

ഇപ്പോഴിതാ അനൂപിൻ്റെ ഈ അവസ്ഥ ബിബിസിയിലും വാർത്തയായിരിക്കുകയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തനിക്ക് കഴിയുന്നില്ലെന്നും വീട് മാറിപോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറയുന്നുണ്ട്. India jackpot winner fed up with requests for help എന്ന തലക്കെട്ടിലാണ് അനൂപിൻ്റെ വാർത്ത ബിബിസി നൽകിയത്.

അതേസമയം ബിബിസിയുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച് വാർത്തയുടെ ലിങ്കിന് താഴെ വിദേശികളും കമൻ്റുകളുമായി എത്തിയിരിക്കുകയാണ്. ലോട്ടറി അടിച്ചത് രഹസ്യമാക്കി വെയ്ക്കണമായിരുന്നുവെന്ന് പലരും പറയുമ്പോൾ തങ്ങളുടെ അക്കൗണ്ട് നമ്പർ തരാമെന്ന് പറയുന്നവരും കുറവല്ല. അതേസമയം മണി മാനേജ്മെൻ്റ് പഠിക്കു എന്ന് അനൂപിനെ ഉപദേശിക്കുന്ന കമൻ്റുകളും പോസ്റ്റിനടിയിലുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :