1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. Keerthy Suresh shares workout video silence critics says she underwent surgery

9 മാസം കൊണ്ട് കഷ്ടപ്പെട്ട് കുറച്ചതാണ്, സർജറി ചെയ്ത് മാറ്റം വന്നെന്ന വാർത്തകൾക്ക് വർക്കൗട്ട് വീഡിയോ കൊണ്ട് മറുപടി നൽകി കീർത്തി സുരേഷ്

റിവോള്‍വര്‍ റീത്തയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

Keerthy Suresh, Weight Loss, Cinema, Social Media
മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് തന്നെ പ്രിയങ്കരിയായ താരമാണ് നടി കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരത്തിന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താരം പെട്ടെന്ന് മെലിഞ്ഞെന്നും സര്‍ജറി ചെയ്താകാം രൂപമാറ്റം സംഭവിച്ചതെന്നുമായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെല്ലാം തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
 കഴിഞ്ഞ 9 മാസത്തിനിടയില്‍ കൃത്യമായ വര്‍ക്കൗട്ട് നടത്തി 10 കിലോ താന്‍ കുറച്ചെന്നും എന്നാല്‍ ആളുകള്‍ ഇതെല്ലാം സര്‍ജറിയാണെന്ന് പറയുന്നത് തന്നെ വേദനിപ്പിച്ചെന്നും കീര്‍ത്തി പറയുന്നു. ഇന്ന് ഞാന്‍ എന്നെ ഇങ്ങനെ കാണുന്നതില്‍ അഭിമാനിക്കുന്നു. തടിച്ചിരുന്നാല്‍ ആളുകള്‍ മെലിഞ്ഞിരിക്കാന്‍ പറയും. മെലിഞ്ഞാല്‍ തടിക്കാന്‍ പറയും. ഈ ലോകം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു.
 
 യോഗ തനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നല്‍കിയെന്നും ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ പഠിച്ചെന്നും കീര്‍ത്തി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കീര്‍ത്തിയുടെ പ്രതികരണം. നിരവധി പേരാണ് കീര്‍ത്തിയുടെ പോസ്റ്റില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. റിവോള്‍വര്‍ റീത്തയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Drishyam 3: ബോക്‌സ്ഓഫീസിൽ മോഹൻലാൽ താണ്ഡവം; ദൃശ്യം 3 എത്ര കോടി നേടിയെന്നോ?