അനുബന്ധ വാര്‍ത്തകള്‍
- പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല
- നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി
- അല്ലു അർജുന് ആശ്വാസം, ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
- വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല, നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി
- വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം
ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്നും ഹര്‍ജിയില്‍ ദേവസ്വങ്ങള്‍ പറയുന്നു. ഹൈക്കോടതി നിലപാടിനെതിരെ ആന ഉടമകളും രംഗത്ത് വന്നിരുന്നു.
ഇതിനെതിരെ ആന ഉടമസ്ഥസംഘം ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും ആന ഉടമസ്ഥസംഘം വ്യക്തമാക്കി. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുതെന്നും ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവച്ചത്.