അഭിമാനമുണ്ടെങ്കില്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുക; സുധീരന്‍

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വെള്ളാപ്പള്ളിക്ക് കച്ചവടം മാത്രമേ അറിയുകയുള്ളു, കോണ്‍ഗ്രസിന്റെ വില അദ്ദേഹത്തിന് അറിയില്ല എന്നും അതിനാല്‍ വെള്ളാപ്പള്ളി എസ് എന്‍

കൊച്ചി| aparna shaji| Last Modified ഞായര്‍, 8 മെയ് 2016 (14:16 IST)
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വെള്ളാപ്പള്ളിക്ക് കച്ചവടം മാത്രമേ അറിയുകയുള്ളു, കോണ്‍ഗ്രസിന്റെ വില അദ്ദേഹത്തിന് അറിയില്ല എന്നും അതിനാല്‍ വെള്ളാപ്പള്ളി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി തന്റെ നിലവാരം കാണിച്ചുവെന്നും എന്തിനേയും കച്ചവടത്തിന്റെ രീതിയില്‍ സമീപിക്കുന്ന വെള്ളാപ്പള്ളിക്ക് കോണ്‍ഗ്രസിന്റെ വില എന്താണ് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനാരയണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എസ് എന്‍ ഡി പിയുടെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി ഗുരുവിന്റെ ആശയങ്ങളെ തൂക്കിവിറ്റ ആളായാവും ചരിത്രത്തില്‍ അറിയപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു.

നേരത്തേ തെരഞ്ഞെടുപ്പ് പോരാട്ടം
കോണ്‍ഗ്രസ് – ബി ജെ പിയും തമ്മിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തിരുത്തി സുധീരന്‍ രംഗത്തെത്തിയിരുന്നു. പ്രധാന മത്സരം നടക്കുന്നത് എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :