ജോൺസി ഫെലിക്‌സ്|
Last Updated:
ശനി, 24 ഏപ്രില്‍ 2021 (07:59 IST)
പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി
ഇ ശ്രീധരൻ 2500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആർ എസ് എസിൻറെ വിലയിരുത്തൽ. കഴക്കൂട്ടത്ത്
ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും ഭൂരിപക്ഷം 1000 വോട്ടിന്റേതായിരിക്കുമെന്നും സംഘടന വിലയിരുത്തുന്നു.
സംസ്ഥാനത്ത് ആറ് സീറ്റുകൾ ബി ജെ പിക്ക് നേടാനാകും. പന്ത്രണ്ടോളം സീറ്റുകളിൽ വിജയപ്രതീക്ഷയുണ്ട്. അഞ്ച് സീറ്റുകളിൽ അധികം ബി ജെ പി സ്വന്തമാക്കിയാൽ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയുണ്ടാകാനാണ് സാധ്യതയെന്നും ആർ എസ് എസ് വിലയിരുത്തലിൽ പറയുന്നു.
നേമത്ത് കുമ്മനം രാജശേഖരൻ 11000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 1500 വോട്ടുകൾക്ക് വിജയിക്കും. തൃശൂരിലും വട്ടിയൂർക്കാവിലും ആയിരം വോട്ടുകൾക്കെങ്കിലും ബി ജെ പി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ആർ എസ് എസ് വിലയിരുത്തുന്നു.