അഭിറാം മനോഹർ|
Last Modified വെള്ളി, 16 ഏപ്രില്‍ 2021 (15:40 IST)
സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. എൽഡിഎഫിന് 80 മുതൽ 100 സീറ്റുകൾ ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നിൽക്കുമെന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 15-20 സീറ്റ് അധികം ലഭിക്കുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകൾ പോകാൻ സാധ്യതയുണ്ടെങ്കിൽ അത് ഭീഷണിയാകില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും. സമ്പൂർണ്ണ നേതൃയോഗം വിലയിരുത്തി. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്lതെന്നും എന്നാല്‍ ഇത് അദികാരത്തിലെത്താൻ സാധിക്കുന്ന രീതിയിൽ നേട്ടം ഉണ്ടാക്കിയില്ലെന്നും യോഗം വിലയിരുത്തി.