സുബിന്‍ ജോഷി|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (20:51 IST)
ശബരിമല വിഷയത്തില്‍ ആത്‌മാര്‍ത്ഥത ഉണ്ടെങ്കില്‍ കേസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം, ഇടതുസര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്‌മൂലം തിരുത്തി നല്‍കാനും തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍. കേസുകളൊക്കെ പിന്‍വലിച്ചെങ്കിലും അതുമൂലം ആളുകള്‍ക്കുണ്ടായ അപമാനവും നഷ്‌ടങ്ങളുമൊക്കെ ബാക്കിയാണെന്നും അതിനൊക്കെ സര്‍ക്കാര്‍ സമാധാനം പറയുമോ എന്നും കുമ്മനം ചോദിച്ചു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരന്‍റെ പ്രതികരണം.
നാമജപം നടത്തിയ കുഞ്ഞുങ്ങളെപ്പോലും വലിച്ചിഴച്ചു, അപമാനിച്ചു. അവരുടെ സ്വത്തും ജോലിയും നഷ്‌ടമായി. ഇതിനൊക്കെ സര്‍ക്കാര്‍ സമാധാനം പറയുമോ? സത്യവാങ്‌മൂലം തിരുത്തിയാണ് സര്‍ക്കാര്‍ വിശ്വാസികളോട് മാപ്പപേക്ഷിക്കേണ്ടത് - കുമ്മനം പറഞ്ഞു.
ബി ജെ പി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും കുമ്മനം പറയുന്നു. മതവിശ്വാസത്തിന്‍റെ ഭാഗമാണ് ക്ഷേത്രങ്ങളെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്‍തമാക്കുന്നു.
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍