'ഉറപ്പാണ് എല്‍ഡിഎഫ്': എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (16:13 IST)
തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ ഭരണം വരുമെന്ന ഉറപ്പോടെ തന്നെ ഇത്തവണ എല്‍.ഡി.എഫ് 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി. ഞായറാഴ്ച രാവിലെ ഏ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി തെരഞ്ഞെടുപ്പ് പ്രചാരണ വാചകം ഏറ്റുവാങ്ങി.

2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 'എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന പ്രചാരണ വാക്യമായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രചാരണ വാചകം പുറത്തിറക്കുന്നതിനു മുമ്പ് തന്നെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പിക്കുന്ന മത നിരപേക്ഷത ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണ വാക്യമാണിതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഈ പ്രചാരണ വാചകം ഇന്ന് തന്നെ ഉപയോഗിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :