എൽഡിഎഫിന് തുടർഭരണമുണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകും: ജോസ് കെ മാണി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 27 ഫെബ്രുവരി 2021 (10:43 IST)
കേരള കോൺഗ്രസ്സ് (എം)ന് നൽകേണ്ട സീറ്റുകൾ എതൊക്കെ എന്നത് എൽഡിഎഫിനറിയാം എന്നും സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല എന്നും കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ
ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകും എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായേക്കും. യുഡിഎഫ് സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണയിൽ എത്തിക്കഴിഞ്ഞു. സീറ്റ് വിഭജനം ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മറ്റി ഇന്ന് തൃശൂരിൽ ചേരും. കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :