അനുബന്ധ വാര്‍ത്തകള്‍
- അരുവിക്കരയില്‍ ശബരീനാഥന്, കോവളത്ത് എം വിന്‍സെന്റ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഉടന്‍
- കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല
- എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
- കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനികൾ: കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല
- ചെന്നിത്തല ഉപവാസം ഒരാഴ്ചകൊണ്ട് നിര്‍ത്തി, സമരമുഖത്തുനിന്ന് പിന്മാറി: ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
കോണ്‍ഗ്രസില്‍ നേതാക്കളുടെ ചുറ്റും നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റ് ലഭിക്കുന്നത്: കെ മുരളീധരന്
കോണ്‍ഗ്രസില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ലെന്നും നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്നതെന്നും കെ മുരളീധരന്. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന് തുറന്നടിച്ചു.
സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ യോഗ്യതയായിരിക്കണം പരിഗണന. നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മോശമല്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാനാകും. എന്നാല്‍ നേതാക്കളെ ചുറ്റുന്നവര്‍ക്കും ചാനലുകളില്‍ മുഖം കാണിക്കാന്‍ തിരക്കുകൂട്ടുന്നവര്ക്കും മാത്രമാണ് സീറ്റ് ലഭിക്കുന്നതെങ്കില്‍ എല്ലാം പഴയപടിയാകുമെന്നതില്‍ സംശയമില്ല - മുരളീധരന് പറഞ്ഞു.