1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Special

അരുവിക്കരയില്‍ ശബരീനാഥന്‍, കോവളത്ത് എം വിന്‍സെന്‍റ്; കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഉടന്‍

ശബരീനാഥന്‍
യുഡി‌എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. അടുത്തയാഴ്‌ച തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങും.
 
തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെ എസ് ശബരീനാഥന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. 
 
കോവളത്ത് എം വിന്‍സെന്‍റിനും സീറ്റ് ഉറപ്പായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകള്‍ യു ഡി എഫില്‍ പുരോഗമിക്കുകയാണ്.
 
ഇടതുമുന്നണിക്കും ബി ജെ പിക്കും മുമ്പേ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് യു ഡി എഫിന്‍റെ ശ്രമം. ഇത്തവണ വിജയ സാധ്യത മാത്രം മുന്നില്‍ കണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കും കോണ്‍ഗ്രസ് നടത്തുക. ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള ഇടപടലാണ് ഇത്തവണയുള്ളത്.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു