അനുബന്ധ വാര്‍ത്തകള്‍
- എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
- കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനികൾ: കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല
- ചെന്നിത്തല ഉപവാസം ഒരാഴ്ചകൊണ്ട് നിര്‍ത്തി, സമരമുഖത്തുനിന്ന് പിന്മാറി: ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
- തെരഞ്ഞെടുപ്പ് സ്പെഷ്യല്‍: സി പി എം 86 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത
- മുട്ടിലിഴയുന്നത് പിണറായി, ഇനിയും ഇഴയേണ്ടിവരും: ചെന്നിത്തല
കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല
മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശത്തേച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന നിലപാടിലാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം.
കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെ എന്ന നിലപാടില്‍ മുല്ലപ്പള്ളിയോടൊപ്പം ചില മുതിര്‍ന്ന നേതാക്കളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷൊക്കെ ആ അഭിപ്രായക്കാരാണ്.
എന്നാല്‍, കാപ്പനൊപ്പം വരുന്നവര്‍ക്ക് ചിലപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടാകില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ കാപ്പനെ കോണ്‍ഗ്രസില്‍ ചേര്‍ക്കണമെന്ന കടുംപിടുത്തം ഉപേക്ഷിക്കാമെന്നും എല്‍ ഡി എഫില്‍ കൂടുതല്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നുമാണ് ചെന്നിത്തല പറയുന്നത്.