അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് സ്പെഷ്യല്‍: സി പി എം 86 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത
- മുട്ടിലിഴയുന്നത് പിണറായി, ഇനിയും ഇഴയേണ്ടിവരും: ചെന്നിത്തല
- കാപ്പനെ പിടിച്ചുകെട്ടാന്‍ ജോസ് കെ മാണി ഈയാഴ്ച കളത്തിലിറങ്ങുന്നു
- കേരളത്തിലെ 140 ഇടങ്ങളിലും മത്സരിയ്ക്കുന്നത് പ്രതിപക്ഷ നേതാവ്: ഇടതു നേതാക്കൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി
- ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിയ്ക്കു; ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ
ചെന്നിത്തല ഉപവാസം ഒരാഴ്ചകൊണ്ട് നിര്‍ത്തി, സമരമുഖത്തുനിന്ന് പിന്മാറി: ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
ശബരിമല വിഷയത്തില്‍ ഉപവാസം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. കൊടിപിടിക്കില്ലെന്നുപറഞ്ഞ് സമരമുഖത്തുനിന്ന് പിന്മാറിയ മഹാനാണ് അദ്ദേഹം - മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീധരന്‍പിള്ള പ്രതിപക്ഷനേതാവിനെതിരെ ആഞ്ഞടിക്കുന്നത്.
സമരമുഖത്തുനിന്ന് ഒളിച്ചോടിയ ചെന്നിത്തല ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റം പറയുകയാണ്. എന്തായാലും ഇപ്പോള്‍ വൈകി വന്ന വിവേകമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത് - ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ എന്‍ എസ് എസിന്റേത് ആത്മാര്‍ത്ഥമായ നിലപാടാണെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
ഉള്ളടക്കത്തിന് കടപ്പാട്: മാതൃഭൂമി ന്യൂസ്