1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. elamaram kareem about accusation

ആരോപണം അടിസ്ഥാനരഹിതം; കെട്ടിച്ചമച്ചത്: എളമരം

എളമരം കരീം
മലബാര്‍ സിമന്‍റ്സ് അഴിമതി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍വ്യവസായ മന്ത്രി എളമരം കരീം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ആരോപണമുന്നയിച്ച സൂര്യമൂര്‍ത്തി ശശീന്ദ്രന്‍റെയും മക്കളുടെ മരണത്തിലും അഴിമതിക്കസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ്. പ്രതി പട്ടികയില്‍ നിന്ന് രക്ഷപ്പെടാനായി സിബിഐയുടെ മാപ്പു സാക്ഷിയായ വ്യക്തിയാണ് ഇയാള്‍. അങ്ങനൊരു വ്യക്തി നല്‍കുന്ന മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് തനിക്കെതിരെതനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെന്നും കരീം പ്രതികരിച്ചു.

മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മലബാര്‍ സിമന്റ്സുമായി ‌ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വിഎം രാധാകൃഷ്ണനില്‍ നിന്ന് എളമരം കരീം പണം കൈപ്പറ്റിയെന്ന് പറഞ്ഞിരുന്നു.