അനുബന്ധ വാര്‍ത്തകള്‍
- ഇനി വൃശ്ചിക കാറ്റിന്റെ നാളുകള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കാത്തിരുന്ന സിനിമകള്‍ ഒടിടിയിലേക്ക്, ഈയാഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍
- ചപ്പാരം ഏറ്റുമുട്ടല്‍: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
- ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും; സംസ്ഥാനത്ത് മഴ കനക്കും, ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
പാരാമെഡിക്കല്‍ ഡിഗ്രി: ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
2023 - 24 അധ്യയന വര്‍ഷത്തെ ബി.എസ്സി പാരാമെഡിക്കല്‍ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നവംബര്‍ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകള്‍ നവംബര്‍ 8 ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. അലോട്ട്മെന്റിനായി പുതിയതായി ഓപ്ഷനുകള്‍ നല്‍കണം.
പുതുതായി ഉള്‍പ്പെടുത്തിയ കോളജുകളായ അല്‍ അസ്ഹര്‍ പാരാമെഡിക്കല്‍ സയന്‍സ്, തൊടുപുഴയിലെ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി ഓപ്റ്റോമെട്രി എന്നീ കോഴ്‌സുകളും ഈ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി കോളജുകളില്‍ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ രിജിസ്ട്രേഷന്‍ സമയത്ത് എന്‍.ഒ.സി അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560362, 363, 364.