1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Education Kerala News

പിജി മെഡിക്കല്‍: മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Education
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേയും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്  www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
 
മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയില്‍ ([email protected]) മുഖേന ഒക്ടോബര്‍ ഏഴിനു രാവിലെ പത്തിനു അറിയിക്കണം. സാധുവായ പരാതികള്‍ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സിക്കിമിലെ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 44 ആയി, കാണാതായത് 142 പേര്‍