രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (08:25 IST)
രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്. രണ്ടായിരം രൂപ നോട്ടുകളില്‍ 12000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ആര്‍ബി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആദ്യം സെപ്റ്റംബര്‍ 30 വരെയായിരുന്നു സമയം നല്‍കിയിരുന്നത്.

3.56ലക്ഷം കോടി മൂല്യമുള്ള നോട്ടുകളായിരുന്നു രണ്ടായിരം രൂപയുടേതായി ഉണ്ടായിരുന്നത്. നാളെ മുതല്‍ ബാങ്കുകളില്‍ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :