അനുബന്ധ വാര്‍ത്തകള്‍
- രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്
- വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
- നിപ: സമ്പര്‍ക്ക പട്ടികയിലെ എല്ലാവരും ഐസൊലേഷനില്‍ നിന്നും പുറത്തു വന്നതായി ആരോഗ്യവകുപ്പ്
- ഇത് ഒറിജിനല്‍ രജനികാന്ത്, മലയാളി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍താരം, വീഡിയോ
- സംസ്ഥാനത്ത് ഞായറും തിങ്കളും ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റെന്നാള്‍ മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
2023 ഒക്ടോബര്‍ 08 മുതല്‍ 10 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; ഒക്ടോബര്‍ 06, 07 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.