അനുബന്ധ വാര്‍ത്തകള്‍
- ഹോട്ടല്‍ മുറിയില്‍ താമസിച്ച വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
- കേരള തീരത്ത് 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
- പാലാരിവട്ടത്തെ വാഹനാപകടം: സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ്
- ബെയ്ജിങില്‍ 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ; മരണം 20 കടന്നു, നിരവധി പേരെ കാണാനില്ല
- 'രോമാഞ്ചം' സംവിധായകന് ജിത്തു മാധവന് വിവാഹിതനായി
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍ പോര്‍ട്ട് മാനേജ്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഈ പ്രോഗ്രാമിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും.
ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി http://app.srccc.in/register എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-33. ഫോണ്‍ നം: 0471 - 2570471, 9846033009, 9646033001. വിശദാംശങ്ങള്‍ www.srccc.in ലും ലഭ്യമാണ്.