സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (15:24 IST)
ഹോട്ടല്‍ മുറിയില്‍ താമസിച്ച വധുവരന്മാരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍ (35) ആണ് അറസ്റ്റിലായത്. തിരൂര്‍ കുറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതി സ്വകാര്യ ദൃശങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. കോഴിക്കോട്ടെ ഹോട്ടലില്‍ മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ മുറിയെടുത്തത്.