കേരളത്തില്‍ എബോള?

എബോള, കേരളം, നെടുമ്പാശേരി
കൊച്ചി| vishnu| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (08:43 IST)
നൈജീരിയയില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 10 വയസുകാരന് എബോളയെന്ന് സംശയം. നൈജീരിയയില്‍ നിന്ന് കുടുംബത്തോടൊപ്പം ഇന്നലെ രാത്രിയിലെത്തിയ ഔള്‍ സെയ്‌നാഥിനാണ് രോഗലക്ഷണം കണ്ടത്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ന്യുമോണിയയ്ക്ക് ചികില്‍സ തേടിയാണ് കുട്ടിയും മാതാപിതാക്കളും കേരളത്തില്‍ എത്തിയത്.

എന്നാല്‍ വിമാനത്താവളത്തിലുള്ള മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്കില്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറലാശുപത്രിയിലേക്ക് കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

എബോളയ്ക്കെതിരായ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നും വരുന്നവരെ കര്‍ശന പരിശോധനയ്ക്കാണ് വിധേയമാക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ആഫ്രിക്കയില്‍ നിന്നെത്തിയവരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :