അനുബന്ധ വാര്‍ത്തകള്‍
- മാസ്റ്റർ ഓഫ് ദ മാസസ്സ്! - ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്
- കന്യാസ്ത്രീകൾക്കെതിരായ പരാമർശം: പി സി ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കർ, പരാതി എത്തിക്സ് കമ്മറ്റി പരിശോധിക്കും
- വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല; കെ സി ബി സിയുടെ നിലപാടിനെതിരെ അഡ്വ ജയശങ്കർ
- ബിഷപ്പ് കന്യാസ്ത്രീയെ പീഡനത്തിനിരാക്കിയ കേസിന്റെ അന്വേഷനത്തിൽ ഹൈക്കോടതിക്ക് സംതൃപ്തി; അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപം ക്ഷമ കാണിക്കണമെന്ന് ചിഫ് ജെസ്റ്റിസ്
- കൊലവിളി പ്രസംഗത്തിൽ പി കെ ബഷീർ നിയമനടപടി നേരിടണം; കേസ് റദ്ദാക്കിയ യു ഡി എഫ് സർക്കാരിന്റെ നടപടിയെ സുപ്രീംകോടതി തള്ളി
ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം
ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം
കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം അറിയിച്ചു. പ്രളയത്തിന്റെ ഓർമ്മ വിട്ടുമാറുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം അടൂരിലും അയൽ ജില്ലകളിലും പ്രകമ്പനം ഉണ്ടായത്. ഈ പ്രകമ്പനത്തേക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് ജിയോളജി വിഭാഗം ഗകേഷകൻ.
അടൂരിലെ ചലനം എവിടേയും രേഖപ്പെടുത്താത്തതും ആശങ്കയുണർത്തിയിരുന്നു. എന്നാൽ പ്രളയത്തിന് ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള ചെറുചലനമായിരുന്നു അത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും.
പ്രകമ്പനം ഉണ്ടായതിന് ഇപ്പോൾ പല കാരണങ്ങളും പറയുന്നുണ്ട്. ഡാം നിറയുമ്പോൾ ഭൂഗർഭപാളികളിൽ ഉണ്ടാകുന്ന സമ്മർദഫലമായുണ്ടാകുന്ന ആന്ദോളനമാണ് പലപ്പോഴും പ്രകമ്പന തരംഗമായി പുറത്തുവരുന്നത്. സംസ്‌ഥാനത്തെ ഡാമുകളെല്ലാം മഴയിൽ നിറഞ്ഞതോടെ ഭൂഗർഭപാളികളിന്മേലുള്ള സമ്മർദം പെരുകി വിവിധ നദികളുടെ അടിയിലൂടെ പോകുന്ന ഭ്രംശമേഖലകളെ സജീവമാക്കിയിട്ടുണ്ടാകാം. ഇതും പ്രകമ്പനത്തിന് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു.