1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. E Sreedharan quit BJP

ബിജെപിയില്‍ മനം മടുത്ത് ഇ.ശ്രീധരന്‍; സജീവ രാഷ്ട്രീയം വിടുന്നു

E Sreedharan
സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. പരാജയത്തില്‍ നിന്നു പാഠം പഠിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നതുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. ബിജെപിയില്‍  മനം മടുത്താണ് ശ്രീധരന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
'രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. വയസ് 90 ആയി. ഈ വയസിലും ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്ന സമയത്ത് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഇനി രാഷ്ട്രീയത്തില്‍ ഒരു മോഹവുമില്ല. സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല. തോറ്റതിന് പിന്നാലെ വളരെ നിരാശ ഉണ്ട്,' ശ്രീധരന്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പരിഭ്രാന്തനായ യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ദാരുണാന്ത്യം