ന്യൂഡൽഹിയിലെ അക്‌ബർ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേര് ന‌ൽകണമെന്ന് ബി‌ജെപി

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:49 IST)
ന്യൂഡൽഹിയിലെ അക്‌ബർ റോഡിന് മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബിജെപി. ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിന് ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി കത്ത് നൽകി.

കോൺഗ്രസ് ഓഫിസും കേന്ദ്രമന്ത്രിമാരുടെ വസതിയും ഉൾപ്പെടുന്ന വിവിഐപി മേഖലയാണ് അക്ബർ റോഡ്. അപേക്ഷയിൽ ഉടൻ തിരുമാനം കൈകൊള്ളുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചു. ഡിസംബർ 8ന് ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :