അനുബന്ധ വാര്‍ത്തകള്‍
- വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
- മയക്കുമരുന്ന് പിടികൂടി: യുവതി ഉൾപ്പെടെ എട്ടുപേർ പിടിയിൽ
- ജിപ്സം പൗഡറെന്ന ലേബലിൽ ഹെറോയിൻ, ഗുജറാത്തിൽ പിടികൂടിയത് 1439 കോടിയുടെ മയക്കുമരുന്ന്
- കോഴിക്കോട് വൻ ലഹരിവേട്ട, 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗർ പിടിച്ചെടുത്തു
- വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഗുളികകളും, ആറ് ജില്ലകൾ പ്രത്യേക നിരീക്ഷണത്തിൽ
ലഹരി വിൽപ്പന: യുവതി അടക്കം മൂന്നു പേർ പിടിയിൽ
കൊച്ചി: കൊച്ചി ഇൻഫോപാർക്കിനടുത്ത് വിദ്യാർത്ഥികൾക്കും മറ്റും ലഹരി വിൽപ്പന നടത്തിയ സംഘത്തിലെ യുവതി അടക്കം മൂന്നു പേർ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമൃത എന്നിവരാണ് പിടിയിലായത്.
പ്രധാനമായും ടെക്കികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് രാസലഹരി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
എസ്.ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി എത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.