അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (13:23 IST)
ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം
ഹെറോയിൻ പിടികൂടി. വിപണിയിൽ 1439 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിയത്. ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇറാനിൽ നിന്ന് 17 കണ്ടെയ്‌നറുകളിലായി ജിപ്‌സം പൗഡർ എന്ന ലേബലിലിലാണ് മയക്കുമരുന്ന് എത്തിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ടുംിന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു.