അഭിറാം മനോഹർ|
Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (14:17 IST)
ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ആഗസ്റ്റ് 5 നു ആരംഭിച്ച ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബർ 12 നാണ് അവസാനിച്ചത്. ഇക്കാലയളവിൽ മാത്രം മദ്യവുമായി ബന്ധപ്പെട്ട് 2425 കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട് 803 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഈ സമയത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ ഇങ്ങനെ
മദ്യവുമായി ബന്ധപ്പെട്ട കേസുകൾ 2425 എണ്ണം
അറസ്റ്റിൽ ആയ പ്രതികൾ : 1988
പേർ
സ്പിരിറ്റ് :
491 ലിറ്റർ
ചാരായം : 1022
ലിറ്റർ
കോട : 40073 ലിറ്റർ
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ 803
എണ്ണം
അറസ്റ്റിൽ ആയ പ്രതികൾ : 817 പേർ
കഞ്ചാവ് : 519 കിലോഗ്രാം
കഞ്ചാവ് ചെടികൾ : 396 എണ്ണം
ഹാഷിഷ് ഓയിൽ : 4925 ഗ്രാം
ഹെറോയിൻ : 105
ഗ്രാം
MDMA : 611 ഗ്രാം
മെത്താംഫിറ്റമിൻ : 63.58 ഗ്രാം
ഇവ കൂടാതെ ഓപ്പിയം, മാജിക് മഷ്‌റൂം, ചരസ്, LSD സ്റ്റാമ്പുകൾ, കുഴൽപ്പണം, മയക്കുമരുന്ന് ഗുളികകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ നൂറിലേറെ വാഹനങ്ങളും സ്‌പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്തിട്ടുണ്ട്.