Onam Bumper: 25 കോടി ഒന്നാം സമ്മാനം, ഭാഗ്യശാലിക്ക് എത്ര രൂപ കയ്യില്‍ കിട്ടും?

500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മുതലാണ് ആരംഭിക്കുക

രേണുക വേണു| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (07:59 IST)

Onam Bumper:
ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ഓണം ബംപര്‍ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ട് മുതലാണ് ആരംഭിക്കുക.

ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് പത്ത് ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് കയ്യില്‍ കിട്ടുക. രണ്ട് സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :