പാലക്കാട് ജില്ലയില്‍ ദിവസവും തെരുവുനായയുടെ കടിയേല്‍ക്കുന്നത് അറുപതോളം പേര്‍ക്ക്!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:44 IST)
പാലക്കാട് ജില്ലയില്‍ ദിവസവും തെരുവുനായയുടെ കടിയേല്‍ക്കുന്നത് അറുപതോളം പേര്‍ക്ക്. കഴിഞ്ഞദിവസവും ജില്ലാ ആശുപത്രിയില്‍ നൂറോളം ആളുകള്‍ നായയുടെ കടിയേറ്റു ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. ദിവസവും 100 മുതല്‍ 200 വരെ ആളുകളാണ് ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിന് മാത്രം എത്തുന്നത്. ചില ദിവസങ്ങളില്‍ 250 പേര്‍ വരെ പ്രതിരോധ വാക്‌സിന്‍ എടുക്കാനായി ആശുപത്രിയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. നിരവധി പരിക്കേറ്റ കുട്ടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :