1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Dog Attack
തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.
 
കുട്ടിയുടെ കണ്ണിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. നായയുടെ ആക്രമണത്തിന് ശേഷം പ്രദേശത്ത് അലഞ്ഞു നടന്ന നായ ചാവുകയായിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം : ജോലിക്കാരി അറസ്റ്റിൽ