അനുബന്ധ വാര്‍ത്തകള്‍
- അന്വേഷണസംഘം രണ്ടുംകല്‍പ്പിച്ച്; ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പും, അറസ്റ്റിനു സാധ്യത
- ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി: ഗുരുതര വകുപ്പ് കൂടി ചുമത്തി ക്രൈം ബ്രാഞ്ച്
- ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്; വീണ്ടും അറസ്റ്റ്?
- ദിലീപ് സൂത്രധാരന്‍, ഗൂഢാലോചന അസാധാരണ സംഭവം; നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്
- 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട്, നടന്നത് റേപ്പ് ക്വട്ടേഷനെന്ന് സർക്കാർ കോടതിയിൽ
ദിലീപിനെ രണ്ട് ദിവസം ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികള്‍ നാളേയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. അത് വരെ അറസ്റ്റ് പാടില്ല. ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.