അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളില്‍ ചെറിയ പനിയില്‍ തുടങ്ങി ചര്‍മ്മത്തില്‍ പാടുകള്‍ വരെ കാണപ്പെടും; ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
- മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 22 പേര്
- സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
- ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്സിന് നിലവിലില്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
- സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 ദിവസത്തിനിടെ മരണപ്പെട്ടത് 25 പേര്, രോഗബാധിതര്‍ 1211 പേര്
കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി
കണ്ണൂരില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ നാലാംമൈലിനടുത്ത് മാധവനിലയത്തില്‍ സച്ചിന്‍ ആണ് കീഴടങ്ങിയത്. ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ജൂണ്‍ 12-ന് മേഘയെ കതിരൂരിലെ ഭര്‍തൃവീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മകള്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കതിരൂര്‍ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തിരുന്നു.