1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttar Pradesh Children Abuse

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: പ്രതിയായ അധ്യാപികയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചുമത്തി

Uttar Pradesh Children Abuse
ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: പ്രതിയായ അധ്യാപികയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി ചുമത്തി. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയത്.  വിശദമായ അന്വേഷണത്തിന് ശേഷമാണിതെന്ന് യുപി പോലീസ് അറിയിച്ചു.
 
2015ലെ ബാലനീതി നിയമത്തിലെ 75-ാം വകുപ്പാണ് അധ്യാപികക്കെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകള്‍ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ നേരത്തെ അധ്യാപിക മാപ്പപേക്ഷിച്ചിരുന്നു. 
അടുത്ത ലേഖനം
നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി