അനുബന്ധ വാര്‍ത്തകള്‍
- ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്സിന് നിലവിലില്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
- സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 22 ദിവസത്തിനിടെ മരണപ്പെട്ടത് 25 പേര്, രോഗബാധിതര്‍ 1211 പേര്
- ഡെങ്കിപ്പനി: ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം
- ഡെങ്കിപ്പനിയുടെ കാരണങ്ങളും പകരുന്ന രീതിയും അറിയാം
- കൊതുക് കടിച്ച് ഏഴുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും; ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെ
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. ഈ മാസം ആറാം തിയതിയാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്‌ബോള്‍ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കാമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലായ് മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു.
അടുത്ത ലേഖനം